'മോഹൻലാലും മമ്മൂട്ടിയും കളം നിറഞ്ഞപ്പോൾ വാഷ്ഔട്ടായി പോയ നടൻ'; കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ്; ട്രെയിലർ
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2021 01:18 PM |
Last Updated: 14th January 2021 01:21 PM | A+A A- |
അനാർക്കലി, കുഞ്ചാക്കോ ബോബൻ, സിദ്ധിഖ്/ ട്രെയിലർ സ്ക്രീൻഷോട്ട്
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമയെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിദ്ധിഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖ താരം അനാർക്കലിയാണ് നായിക.
മോഹൻലാലും മമ്മൂട്ടിയും കളം നിറഞ്ഞപ്പോൾ വാഷ്ഓട്ടായി പോയ ഒരു നടന്റെ ജീവിതവും അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള ശ്രമവുമാണ് ചിത്രത്തിൽ പറയുന്നത്. സിദ്ധിഖാണ് പഴയകാല നടനായി എത്തുന്നത്. ഗായകന്റെ റോളിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ബോബി-സഞ്ജയ് കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.
ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, ആസിഫ് അലി, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെപിഎസ് സി ലളിത, സൈജു കുറുപ്പ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയ് സൂപ്പറും പൗർണമിയ്ക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.