'ഞങ്ങളുടെ മകളെ വെറുതെ വിടണം'; പാപ്പരാസികള്‍ക്ക് സമ്മാനങ്ങളും കത്തും അയച്ച് അനുഷ്‌കയും കൊഹ് ലിയും
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2021 10:59 AM |
Last Updated: 14th January 2021 10:59 AM | A+A A- |
പാപ്പരാസികൾക്ക് അയച്ച ഗിഫ്റ്റ് ബോക്സ്, അനുഷ്ക ശർമയും വിരാട് കൊഹ് ലിയും/ ഇൻസ്റ്റഗ്രാം
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മക്കും ക്രിക്കറ്റ് താരം വിരാട് കൊഹ് ലിക്കും പെണ്‍കുഞ്ഞ് പിറന്നത്. തൊട്ടുപിന്നാലെ ഇരുവരുടേയും മകളുടെ ചിത്രമെന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയ്ക്കായി പാപ്പരാസികളെ സമീപിച്ചിരിക്കുകയാണ് താരദമ്പതികള്‍.
കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ പാപ്പരാസികള്‍ക്ക് വ്യക്തിപരമായി കത്ത് അയച്ചിരിക്കുകയാണ്. ആഡംബര ഗിഫ്റ്റ് ബോക്‌സിന് ഒപ്പമായിരുന്നു കത്ത്. പ്രമുഖ ഫോട്ടോഗ്രാഫറായ വൈറല്‍ ബയാനിയാണ് സമ്മാനത്തേക്കുറിച്ചും കത്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മനോഹരമായ നിമിഷങ്ങള്‍ നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളോട് ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്, അതിന് നിങ്ങളുടെ സഹായസഹകരണം ആവശ്യമാണ്. എന്നാല്‍ ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എല്ലാ തന്നെ ലഭ്യമാക്കും. എന്നാല്‍ അതില്‍ ഞങ്ങളുടെ കുഞ്ഞിന്റെ ചിത്രവും വിവരങ്ങളും ഒഴിവാക്കണം. - ഇരുവരും പാപ്പരാസികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ആഡംബര വസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ഗിഫ്റ്റ് ഹാമ്പറാണ് ഇരുവരും ഇവര്‍ക്കായി നല്‍കിയത്. ബോബെ സ്വീറ്റ്‌സും ഡ്രൈ ഫ്രൂട്ട്‌സും ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. തുടര്‍ന്ന് നടി രവീണ ടണ്ടനും പ്രതികരണവുമായി എത്തി. പക്വതയെത്തുന്നതുവരെ തന്റെ കുഞ്ഞുങ്ങളുടെ ചിത്രവും പകര്‍ത്തരുതെന്നാണ് രവീണ പറഞ്ഞത്.