ജെസീക്ക കാംപെൽ/ ട്വിറ്റർ
ജെസീക്ക കാംപെൽ/ ട്വിറ്റർ

നടി ജെസീക്ക കാംപെൽ കുഴഞ്ഞു വീണു മരിച്ചു

നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായിരുന്ന ജെസീക്ക രോഗികളെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു

മേരിക്കൻ നടി ജെസീക്ക കാംപെൽ അന്തരിച്ചു. 38 വയസായിരുന്നു. ഡിസംബർ 29 ന് പോർട്ട്ലൻഡിൽ വച്ചായിരുന്നു അന്ത്യം. നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായിരുന്ന ജെസീക്ക രോഗികളെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മരണകാരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജെസിക്കയ്ക്ക് നെഞ്ചിൽ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട് കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. 

1992-ൽ പുറത്തിറങ്ങിയ ഇൻ ദി ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദി ചിൽഡ്രൻ' എന്ന ടി.വി. മൂവിയിലൂടെയാണ് ജെസീക്ക അഭിനയരംഗത്തേക്ക് എത്തുന്നത്.  ഇലക്ഷൻ എന്ന കോമഡി സറ്റയറിലൂടെയാണ് ജെസീക്ക ശ്രദ്ധനേടുന്നത്. തുടർന്ന് 2000-ൽ പുറത്തിറങ്ങിയ ഫ്രീക്ക്സ് ആൻഡ് ഗീക്ക്സ് എന്ന സീരീസിലും ശ്രദ്ധേയമായ വേഷം ലഭിച്ചു. ഡാഡ്സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഓഫ് ഒബ്ജെക്റ്റ് എന്നിവയാണ് ജെസീക്കയുടെ മറ്റു പ്രധാന ചിത്രങ്ങൾ. മെഡിസിൻ കരിയറിൽ ശ്രദ്ധകൊടുക്കുന്നതിനുവേണ്ടി സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. പത്ത് വയസുകാരൻ മകനൊപ്പമാണ് ജെസീക്ക താമസിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com