ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികാഘോഷം സിനിമ സെറ്റിൽ, ഭാര്യക്ക് സ്നേഹചുംബനം നൽകി താരം; വിഡിയോ
By സമകാലികമലയാളം ഡെസ്‌ക് | Published: 15th January 2021 02:18 PM |
Last Updated: 15th January 2021 02:18 PM | A+A A- |
സിനിമസെറ്റിൽ വിവാഹവാർഷികം ആഘോഷിക്കുന്ന ജാഫർ ഇടുക്കിയും ഭാര്യ സിമിയും/ ഫേയ്സ്ബുക്ക് വിഡിയോയിൽ നിന്ന്
നടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹവാർഷികം ആഘോഷമാക്കി ഗാന്ധി സ്ക്വയർ സിനിമയുടെ അണിയറപ്രവർത്തകർ. സിനിമ സെറ്റിൽ എത്തിയ ഭാര്യ സിമിക്കൊപ്പമാണ് ജാഫർ ഇടുക്കി ദാമ്പത്യജീവിതത്തിന്റെ കാൽനൂറ്റാണ്ട് ആഘോഷിച്ചത്.
നടൻ ജയസൂര്യ, സംവിധായകൻ നാദിർഷ തുടങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് താരത്തിനായി സർപ്രൈസ് ആഘോഷം ഒരുക്കിയത്. ഇരുവരുടേയും ഫോട്ടോ പ്രിന്റ് ചെയ്ത കേക്ക് മുറിച്ചായിരുന്നു ആഘോഷം. മകൻ മുഹമ്മദ് അൻസാഫും സെറ്റിൽ എത്തിയിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇവിടെ വച്ച് ആഘോഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ജാഫർ ഇടുക്കി പറയുന്നു. ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലായിൽ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് വാര്യനാടാണ് തിരക്കഥ ഒരുക്കുന്നത്. ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്‌ഷൻ ഹൗസാണ് നിർമാണം.