ബൈക്ക് അപകടം: ബിഗ് ബോസ് ഷോയുടെ ടാലന്റ് മാനേജര്‍ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2021 05:53 PM |
Last Updated: 16th January 2021 05:53 PM | A+A A- |
സല്‍മാന്‍ ഖാനൊപ്പം പിസ്ത/ ചിത്രം: ഇന്‍സ്റ്റഗ്രാം
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ ടാലന്റ് മാനേജര്‍ പിസ്ത ദദ്ദഖ് അന്തരിച്ചു. ബൈക്ക് അപകടത്തേതുടര്‍ന്നാണ് 23കാരിയായ പിസ്തയുടെ മരണം. പ്രമുഖ ബിഗ് ബോസ് താരങ്ങളടക്കമുള്ളവര്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വീട്ടിലേക്കുള്ള യാത്രാമധ്യേ പിസ്തയും അസിസ്റ്റന്റും സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയ്ക്ക് പുറമേ ഒട്ടേറെ ഹിന്ദി റിയാലിറ്റി ഷോകളുടെ അണിയറപ്രവര്‍ത്തകയായിരുന്നു പിസ്ത. ഫിയര്‍ ഫാക്ടര്‍: ഖത്രോം കി ഖിലാടി, ദി വോയിസ് തുടങ്ങിയ പരിപാടികളുടെയും ടാലന്റ് മാനേജറായിരുന്നു.