നാലു വർഷത്തിന് ശേഷം ഷേണോയ്സ് തിയറ്റർ തുറക്കുന്നു; ആദ്യ ചിത്രം ദ പ്രീസ്റ്റ്

നവീകരിച്ച തിയറ്ററിലെ ഉദ്ഘാടന ചിത്രമാണ് പ്രീസ്റ്റ്
ഷേണോയ്സ് തിയറ്ററിൽ ഉയർന്ന പ്രീസ്റ്റ് ചിത്രത്തിന്റെ പോസ്റ്റർ/ ഫേയ്സ്ബുക്ക്
ഷേണോയ്സ് തിയറ്ററിൽ ഉയർന്ന പ്രീസ്റ്റ് ചിത്രത്തിന്റെ പോസ്റ്റർ/ ഫേയ്സ്ബുക്ക്

റണാകുളത്തെ പ്രമുഖ തിയറ്ററായ ഷേണോയ്സ് തിയറ്റർ നാല് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ആണ് തിയറ്ററിൽ ആദ്യമായി പ്രദർശനത്തിന് എത്തുന്നത്. നവീകരിച്ച തിയറ്ററിലെ ഉദ്ഘാടന ചിത്രമാണ് പ്രീസ്റ്റ്. ചിത്രത്തിന്റെ പോസ്റ്റർ ഷേണോയ്സിൽ ഉയർന്നു കഴിഞ്ഞു. പ്രിയ തിയറ്റർ തിരിച്ചെത്തുന്നതിന്റെ സന്തോഷത്താലാണ് സിനിമ പ്രേമികൾ. ഫെബ്രുവരി നാലിനാണ് ദ പ്രീസ്റ്റ് റിലീസിന് എത്തുന്നത്. 

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോസഫീന്‍ ടി ചാക്കോയാണ് സംവിധാനം. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ് കൂടിയാണിത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com