'ബെഡ്ഷീറ്റിനുള്ളിലായിരുന്നു മുഴുവൻ സമയവും, ആരെയും ഫേയ്സ് ചെയ്യാതെ'; ഡിപ്രഷനെക്കുറിച്ച് മേഘ്ന വിൻസെന്റ്
By സമകാലികമലയാളം ഡെസ്‌ക് | Published: 16th January 2021 03:43 PM |
Last Updated: 16th January 2021 03:43 PM | A+A A- |
മേഘ്ന വിൻസെന്റ്/ ഫേയ്സ്ബുക്ക്
താൻ ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മേഘ്ന വിൻസെന്റ്. രണ്ടര വർഷം മുൻപാണ് താൻ വിഷാദത്തിൽ അകപ്പെട്ടത്. ആ അവസ്ഥ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഡിപ്രഷൻ കാലത്തെക്കുറിച്ച് താരം പറഞ്ഞത്.
ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങൾ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നതെന്നും ഡിപ്രഷനെ എങ്ങനെയാണ് മറികടന്നത് എന്നുമായിരുന്നു ആരാധകന്റെ ചോദ്യം. ആരെയും ഫേയ്സ് ചെയ്യാൻ ആ സമയത്ത് കഴിയുമായിരുന്നില്ലെന്നും ബെഡ്ഷീറ്റിനുള്ളിലായിരുന്നു മുഴുവൻ സമയമെന്നും താരം വ്യക്തമാക്കി.
‘‘ആ അവസ്ഥ എന്താണെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. മുഴുവൻ സമയവും ഒരു ബെഡ്ഷീറ്റിനുള്ളിൽ ഇരിക്കുകയായിരുന്നു. എനിക്ക് ആരെയും ഫെയ്സ് ചെയ്യേണ്ടായിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു എന്റേത്. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവർ അതിൽനിന്നു പുറത്തു വരാൻ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവർക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത്’’ മേഘ്ന പറഞ്ഞു. താൻ ഡിപ്രഷനെ മറികടന്നത് എങ്ങനെയെന്ന് വിഡിയോ ആയി ചെയ്ത് പങ്കുവെക്കാമെന്നും താരം കൂട്ടിച്ചേർത്തു.