98ാം വയസിൽ കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തച്ഛൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2021 04:42 PM |
Last Updated: 17th January 2021 04:42 PM | A+A A- |
ഉണ്ണികൃഷ്ണൻ നമ്പൂതിരി/ ഫയൽചിത്രം
കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി. 98-ാം വയസിലാണ് അദ്ദേഹം കോവിഡ് മഹാമാരിയെ അതിജീവിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണ് കുടുംബം.
മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടു ദിവസം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഐസിയുവിൽ കഴിയേണ്ടിവന്നു. വൈകാതെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ അച്ഛന് പ്രത്യേക ചിട്ടകളുണ്ടായിരുന്നെന്നും അതാണ് കോവിഡിനെ അതിജീവിക്കാൻ സഹായമായത് എന്നുമാണ് മകൻ ഭവദാസൻ നമ്പൂതിരി പറയുന്നത്.