ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'ശിവനെ കളിയാക്കുന്ന രം​ഗം, ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി'; സെയ്ഫ് അലി ഖാന്റെ വെബ് സീരീസിനെതിരെ ബിജെപി നേതാവ്  

ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിനെതിരെയാണ് ആരോപണം

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിനെതിരെ ബിജെപി നേതാവ്. സീരീസ് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് രാം കദം രം​ഗത്തെത്തിയത്. നടൻ മാപ്പ് പറയണമെന്നാണ് ആവശ്യം. 

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണ് സീരീസെന്നും ശിവനെ കളിയാക്കുന്ന രം​ഗം സീരീസിൽ നിന്ന് ഒഴിവാക്കാൻ  സംവിധായകൻ അലി അബ്ബാസ് സഫർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സീരീസ് ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതിപ്പെടാനാണ് രാം ക​ദമിന്റെ തീരുമാനം. 

ജനുവരി15 മുതലാണ് ആമസോൺ പ്രൈമിന്റെ ഒറിജിനൽ സീരീസായ താണ്ഡവ് സ്ട്രീമിംഗ് ആരംഭിച്ചത്.സെയ്ഫ് അലി ഖാന് പുറമേ ഡിംപിൾ കപാടിയ, തിഗ്മാൻഷു ദൂലിയ, മുഹമ്മദ് സീഷാൻ അയ്യൂബ്, സുനിൽ ഗ്രോവർ, കുമുദ് മിശ്ര, കൃതിക കമ്ര തുടങ്ങിയ താരങ്ങളാണ് സീരീസിൽ അഭിനയിച്ചിരിക്കുന്നത്. 9 എപ്പിസോഡുകളുള്ളതാണ് സീരീസ്. ഇന്ത്യൻ രാഷ്ട്രീയവും, സമകാലിക സാമൂഹിക അവസ്ഥയും പ്രമേയമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ലോക് സഭ ഇലക്ഷന് ശേഷമുള്ള സമയമാണ് സീരീസിൻ്റെ തുടക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com