നടൻ ആൻറണി വർഗ്ഗീസിന്റെ സഹോദരി വിവാഹിതയായി; ആശംസ നേർന്ന് താരം

എളവൂർ സ്വദേശി ജിപ്സൺ ആണ് വരൻ
ആൻറണി വർഗ്ഗീസ് പങ്കുവച്ച ചിത്രം: ഇൻസ്റ്റ​ഗ്രാം
ആൻറണി വർഗ്ഗീസ് പങ്കുവച്ച ചിത്രം: ഇൻസ്റ്റ​ഗ്രാം

ടൻ ആൻറണി വർഗ്ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂർ സ്വദേശി ജിപ്സൺ ആണ് വരൻ. എളവൂർ സെൻറ് ആൻറണീസ് പള്ളിയിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാനായെത്തിയത്.

ഞങ്ങളുടെ കുടുംബം വലുതായി, ഡാർലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്നേഹവും ആശംസിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ പെപ്പെ അഞ്ജുവിനും ജിപ്സണും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ജനുവരി 16ന് കരയാംപറമ്പ് സെൻറ്.ജോസഫ്സ് പള്ളിയിൽ വെച്ചായിരുന്നു അഞ്ജലിയുടെയും ജിപ്സന്റെയും മനസ്സമ്മത ചടങ്ങ്. ടൊവിനോ, ഐഎം വിജയൻ, അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോൻ തുടങ്ങിയവർ അന്ന് ചടങ്ങിനെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com