മാസ്റ്റർ എത്തിയത് ഇങ്ങനെ; മേക്കിങ് വിഡിയോ പുറത്ത്
By സമകാലികമലയാളം ഡെസ്‌ക് | Published: 18th January 2021 02:43 PM |
Last Updated: 18th January 2021 02:43 PM | A+A A- |
വിജയുടെ മാസ്റ്റർ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്ക് പിന്നാലെ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായാണ് വിഡിയോ എത്തുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രത്തിലെ ആക്ഷൻ മാസ് രംഗങ്ങൾ കാണിക്കുന്നുണ്ട്. സംവിധായകൻ ലോകേഷ് കനകരാജിന്റെ നിർദേശങ്ങൾ കേൾക്കുന്ന വിജയിനയും വിഡിയോയിൽ കാണാം.
വിജയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിയറ്ററിൽ എത്തുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ്ഓഫിസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് മാസ്റ്റര്‍.