ഇത് സ്വെറ്ററാണോ?, കണ്‍ഫ്യൂഷനടിപ്പിച്ച് പ്രമുഖ ബ്രാന്‍ഡ്; ദിഷ പഠാനിയുടെ സ്റ്റൈലില്‍ അമ്പരന്ന് ട്വിറ്റര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2021 01:04 PM |
Last Updated: 19th January 2021 01:17 PM | A+A A- |
Disha_Patani_arm_warmers
പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സാറ അവതരിപ്പിച്ച പുതിയ ഒരു ഡിസൈന്‍ ഒരു മാസത്തോളമായി ഇന്റര്‍നെറ്റില്‍ വൈറലാണ്. ആം വാര്‍മേര്‍സ് ഗണത്തിലുള്ള ഈ ഫുള്‍ സ്ലീവ് ടര്‍ട്ടില്‍ നെക്ക് ഡിസൈനിന്റെ പ്രയോജനം തിരക്കിയാണ് കൂടുതല്‍ പേരും എത്തിയത്. ചിലരൊക്കെ സ്വെറ്റര്‍ മുറിച്ചെടുത്തതിന്റെ ബാക്കി കഷ്ണം എന്ന് പരിഹസിക്കുകയുമുണ്ടായി. എന്നാലിപ്പോള്‍ ബോളിവുഡ് നടി ദിഷ പഠാനി തന്നെ ഇതിന്റെ ഉപയോഗം കാണിച്ചിരിക്കുകയാണ്.
Is that.. a sweater? pic.twitter.com/Z2qfmyRzpu
— Priyal (@priyal) January 18, 2021
സ്ലീവ്‌ലെസ് ഓഫ് ഷോള്‍ഡര്‍ ടോപ്പിനൊപ്പമാണ് ദിഷ ഇവ ധരിച്ചത്. ആം വാര്‍മേഴ്‌സ് കൊണ്ടുള്ള ഗുണമെന്താണെന്ന സംശയം മാറിയിട്ടില്ലെങ്കിലും ദിഷയുടെ ലുക്കിന് ആരാധകര്‍ ഏറെയാണ്. അതേസമയം കുറഞ്ഞ വിലയില്‍ വാങ്ങിയ സ്വെറ്റര്‍ എന്ന പേരില്‍ നടിക്കും ട്രോള്‍ എത്തിയിട്ടുണ്ട്.
When Disha Patani buys sweater on 70% off: pic.twitter.com/p5Fq07lrii
— (@Brightnesssss_) January 18, 2021
കഴിഞ്ഞ മാസം പുറത്തിറക്കിയ ആം വാര്‍മേഴ്‌സിന് 1790 രൂപയാണ് സാറ വിലയിട്ടിരിക്കുന്നത്. ഷോറൂമില്‍ വില്‍പനയ്ക്കായി സജ്ജമാക്കിയതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പിന്നാലെ ട്രോളുകള്‍ നിറയുകയായിരുന്നു.
Hey, is Zara okay? pic.twitter.com/4MSZp10AJL
— Abby “5’1” Barr (@1AbbyRoad) December 17, 2020