എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ
By സമകാലികമലയാളം ഡെസ്‌ക് | Published: 20th January 2021 04:32 PM |
Last Updated: 20th January 2021 04:32 PM | A+A A- |
അലീനയും രോഹിത്തും വിവാഹനിശ്ചയ വേളയിൽ/ ഫേയ്സ്ബുക്ക്
നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരാണ് വരന്‍. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആറ് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹതരാവുന്നത്. സ്ലീവ് ലസ് മഞ്ഞ ലഹങ്കയായിരുന്നു എലീനയുടെ വേഷം. മിനിമൽ ആക്സസറീസിലും മേക്കപ്പിലും അതിസുന്ദരിയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ തുടക്കത്തിൽ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അടുത്തിടെയാണ് വിവാഹത്തിന് അനുവാദം നൽകിയത്. എൻജീനീയറാണ് എലീന. ഓഗസ്റ്റിലായിരിക്കും വിവാഹം. അവതാരകയായാണ് എലീന ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീരിയലുകളില്‍ വേഷമിട്ടു. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥിയായും ക്രൂടിയായിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്.