ഷാരുഖ് ചിത്രത്തിന്റെ സംവിധായകനും സഹസംവിധായികയും തമ്മിൽ അടി; ഷൂട്ടിങ് മുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2021 06:15 PM |
Last Updated: 20th January 2021 06:19 PM | A+A A- |
ഷാരുഖ് ഖാൻ, സിദ്ധാർഥ് ആനന്ദ്/ ട്വിറ്റർ
രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷാരുഖ് ഖാന്റെ പുതിയ ചിത്രം ഒരുങ്ങുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ആയിട്ടില്ലെങ്കിലും ചിത്രീകരണം ആരംഭിച്ചതായാണ് വിവരം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര നല്ലതല്ല. ചിത്രത്തിന്റെ സംവിധായകനും സഹസംവിധായികയും തമ്മിൽ അടിനടന്നെന്നും തുടർന്ന് ചിത്രീകരണം നിർത്തിവക്കേണ്ടിവന്നുവെന്നുമാണ് വാർത്തകൾ.
സഹസംവിധായകന്റെ പെരുമാറ്റത്തെ ആനന്ദ് ചോദ്യം ചെയ്യുകയും ഇത് അടിയിലേക്ക് നീങ്ങുകയും ചെയ്തു എന്നുമാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രീകരണത്തിന് ഇടയിലാണ് സംഭവമുണ്ടാകുന്നത്. തുടർന്നാണ് ഒരു ദിവസം ചിത്രീകരണം നിർത്തിവക്കേണ്ടിവന്നത്.
തന്‍റെ സെറ്റില്‍ അച്ചടക്കം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന സംവിധായകനാണ് സിദ്ധാര്‍ഥ്. ഈ ചിത്രത്തില്‍ ഒരു സഹസംവിധായികയുടെ പെരുമാറ്റത്തില്‍ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ചിത്രകരണസമയത്ത് ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവും ഈ സഹസംവിധായകന്‍ ചെവിക്കൊണ്ടിരുന്നില്ല. ഏതാനും ദിവസം സഹസംവിധായികയുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചതിനുശേഷമാണ് സിദ്ധാര്‍ഥ് അസിസ്റ്റന്‍റ്നെ വിളിച്ച് തന്‍റ അഭിപ്രായം അറിയിക്കുകയായിരുന്നു. എന്നാൽ ഇരുവര്‍ക്കുമിടയിലെ വലിയ വാക്കുതര്‍ക്കമാവുകയായിരുന്നു.
പ്രശ്നം ഇവിടെ അവസാനിച്ചില്ല, തന്നെ ചീത്ത വിളിക്കുകയും മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി പറയുകയും ചെയ്ത അസിസ്റ്റന്‍റുമായി സിദ്ധാര്‍ഥ് വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കൂടാതെ ഇരുവരും പരസ്പരം അടിക്കുകയും ചെയ്തു. തുടർന്ന് ആ ദിവസത്തെ ചിത്രീകരണം നിർത്തിവക്കുകയായിരുന്നു. എന്നാല്‍ പിറ്റേന്നുതന്നെ ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീപിക പദുകോണ്‍ ആണ് 'പത്താനി'ല്‍ ഷാരൂഖിന്‍റെ നായികയായി എത്തുന്നത്. ഇരുവരും ഒന്നിച്ച ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങിയവയെല്ലാം മികച്ച വിജയമായിരുന്നു. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.