എഴുന്നേറ്റു നിന്ന് ഭാര്യക്ക് സ്നേഹചുംബനം നൽകുന്ന ജഗതി; ചിത്രങ്ങൾ വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2021 05:05 PM |
Last Updated: 20th January 2021 05:05 PM | A+A A- |
ജഗതി ശ്രീകുമാറും ഭാര്യയും/ ഫേയ്സ്ബുക്ക്
ജഗതി ശ്രീകുമാർ തിരിച്ചുവരികയാണോ? അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന വിവരങ്ങൾ ആരാധകരെ പ്രതീക്ഷയിലാക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് കോമഡി രംഗം കട്ട് പൊട്ടിച്ചിരിക്കുന്ന ജഗതിയുടെ വിഡിയോ വൈറലായത്. അതിന് പിന്നാലെ ഭാര്യ ശോഭയ്ക്കൊപ്പമുള്ള താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
എഴുന്നേറ്റു നിന്നുകൊണ്ട് ഭാര്യ നെഞ്ചോട് ചേർത്തു നിർത്തി നെറുകിൽ ചുംബിക്കുന്നതാണ് ചിത്രം. സ്നേഹത്തണൽ എന്ന അടിക്കുറിപ്പിൽ ജഗതി ശ്രീകുമാറിന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വർഷങ്ങളായി വീൽചെയറിലാണ് മലയാളികൾ തങ്ങളുടെ പ്രിയ താരത്തെ കാണുന്നത്. ഇപ്പോൾ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. മലയാളികളുടെ ഹൃദയം കീഴടക്കുകയാണ് ചിത്രം.
സ്നേഹത്തണൽ✨ #Home #Family
Posted by Jagathy Sreekumar on Saturday, January 16, 2021
2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. കഴിഞ്ഞ ദിവസമാണ് ജഗതി തന്റെ 70ാം പിറന്നാൾ ആഘോഷിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.