'ഇത്ര സുന്ദരിയായതിനാൽ ആരും അങ്ങനെ ചിന്തിക്കില്ല'; ഗീത ഗോപിനാഥിനെക്കുറിച്ച് അമിതാഭ് ബച്ചൻ; വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2021 05:51 PM |
Last Updated: 22nd January 2021 05:51 PM | A+A A- |
ഗീത ഗോപിനാഥ്, അമിതാഭ് ബച്ചൻ/ ട്വിറ്റർ
അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെക്കുറിച്ചുള്ള ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ പരാമർശം വിവാദമാകുന്നു. റിയാലിറ്റി ഷോ ആയ കോൻബനേഗ ക്രോർപതിക്ക് ഇടയിലായിരുന്നു ഗീതയെക്കുറിച്ച് താരത്തിന്റെ പരാമർശം. സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ആരോപിച്ച് വൻ വിമർശനമാണ് താരത്തിന് നേരെ ഉയരുന്നത്.
ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാര്‍ഥിയോടുള്ള ചോദ്യം. ഗീത ഗോപിനാഥിന്റെ ചിത്രവും നാലു ഓപ്ഷനുകളും പങ്കുവെച്ചിരുന്നു. ചിത്രം നോക്കിക്കൊണ്ട് അമിതാഭ് ബച്ചൻ പറഞ്ഞത് ഇങ്ങനെ; 'അവളുടെ മുഖം വളരെ മനോഹരമാണ്.. അതിനാല്‍ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല'.
അമിതാഭ് ബച്ചന്റെ വാക്കുകൾ ഗീത ഗോപിനാഥ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഓകെ, ഈ നിമിഷം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ബിഗ് ബിയുടെ ഏറ്റവും വലിയ ആരാധിക എന്ന നിലയിൽ ഇത് എനിക് എന്നും പ്രിയപ്പെട്ടതാണ്- ഗീത ഗോപിനാഥ് കുറിച്ചു. എന്നാൽ അമിതാഭ് ബച്ചന്റെ വാക്കുകളെ അത്തരത്തിൽ ഏറ്റെടുക്കാൻ സോഷ്യൽ മീഡിയക്ക് സാധിച്ചിട്ടില്ല.
Ok, I don't think I will ever get over this. As a HUGE fan of Big B @SrBachchan, the Greatest of All Time, this is special! pic.twitter.com/bXAeijceHE
— Gita Gopinath (@GitaGopinath) January 22, 2021
ബച്ചന്റെ പരാമര്‍ശം ലിംഗ വിവേചനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതികരണം. ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമര്‍ശം വളരെ ദുഃഖകരമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കില്‍ ബച്ചന്‍ സമാനമായ പരാമര്‍ശം നടത്തുമോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.