കമല്‍ ഹാസന്റെത് മോശം സ്വഭാവം; അറപ്പുളവാക്കുന്ന വ്യക്തി; ആരോപണവുമായി ഗായിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2021 02:55 PM |
Last Updated: 22nd January 2021 02:55 PM | A+A A- |

ഗായിക സുചിത്ര- നടന്‍ കമല്‍ഹാസന്‍ / ഫോട്ടോ ഫെയ്‌സ്ബുക്ക്
നടന്‍ കമല്‍ഹാസനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര പറഞ്ഞു. കമല്‍ഹാസന്‍ അവതരിപ്പിച്ച ബിഗ്‌ബോസില്‍ മത്സരാര്‍ഥിയായിരുന്നു സുചിത്ര. പിന്നീട് ഇവര്‍ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചരണം നല്‍കിയിരുന്നു. മത്സരാര്‍ഥികളായവര്‍ക്ക് ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് കമല്‍ സിന്തറ്റിക് വസ്ത്രമാണ് നല്‍കിയത്. ഇത് തന്നെയും പ്രേക്ഷകരെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. കമലിനെ പരിഹസിച്ച് ഒരു കവിതയും സുചിത്ര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ ഗായിക പോസ്റ്റ് ഡിലീറ്റ് ചെയ്തു.
നേരത്തെയും വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. നടന്‍ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്നിരുന്നു. പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സുചിത്ര സിനിമയില്‍നിന്ന് ഇടവേളയെടുത്തു. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലുമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും സിനിമയില്‍ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നു അന്ന് സുചിത്രയുടെ വിശദീകരണം.