അനുജത്തി ജനിച്ചതിന് പിന്നാലെ അവർ പിരിഞ്ഞു, എനിക്കന്ന് നാലര വയസായിരുന്നു; കാജോൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2021 02:20 PM |
Last Updated: 22nd January 2021 02:20 PM | A+A A- |
കാജോൾ/ ഫേസ്ബുക്ക്
മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് ബോളിവുഡ് നടി കാജോൾ. ഇളയസഹോദരി ജനിച്ചതിന് പിന്നാലെയാണ് അവർ വേർപിരിയുന്നത്, അന്ന് തനിക്ക് നാലര വയസായിരുന്നെന്നും താരം പറഞ്ഞു. എന്നാൽ ഇരുവരുടേയും വേർപിരിയൽ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നാണ് കാജോൾ പറയുന്നത്.
സംവിധായകനും തിരക്കഥാകൃത്തുമായ ഷോംനു മുഖര്‍ജിയുടെ നടിയായ തനൂജയുടെയും മകളാണ് കാജോള്‍. ഇളയസഹോദരി തനിഷ്ഠ ജനിച്ച് വൈകാതെ തന്നെ ഇവര്‍ വിവാഹജീവിതം അവസാനിപ്പിച്ചു. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ വിഷമകരമായ സംഗതിയാണ്. എന്റെ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നു. പക്ഷേ എനിക്കത് സംഭവിച്ചില്ല. ഞാന്‍ അവരെ രണ്ടുപേരെയും സ്‌നേഹിക്കുന്നു.- കാജോൾ പറഞ്ഞു.
ഞങ്ങക്ക് സ്വയം കാര്യങ്ങള്‍ തീരുമാനിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ തന്നിരുന്നുവെന്നും ഞങ്ങളുടെ ബാല്യകാലം മനോഹരമായിരുന്നുവെന്നുമാണ് താരം പറയുന്നു.. അച്ഛനെയും അമ്മയെയും ഞങ്ങള്‍ അഗാധമായി സ്‌നേഹിക്കുന്നു. മാതാപിതാക്കള്‍ ഒരുമിച്ചുണ്ടായിരുന്നിട്ടും എന്റെ സുഹൃത്തുക്കളില്‍ പലരുടെയും ബാല്യകാലം അത്ര നല്ലതായിരുന്നില്ല. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ താൻ വളരെ ഭാഗ്യവതിയാണെന്നും കാജോൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കാജോൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ത്രിഭംഗ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്. വിവാഹമോചനം നേടിയ അമ്മയുടേയും അവരുടേയും മക്കളുടേയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. നെറ്റ്ഫ്ളിക്‌സിലെ പുതിയ ഷോയിലൂടെയാണ് മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് താരം പറഞ്ഞത്.