വെള്ളം ഇന്ന് തിയറ്ററിൽ, സിനിമ വ്യവസായത്തെ രക്ഷിക്കണമെന്ന് പ്രേക്ഷകരോട് അഭ്യർത്ഥിച്ച് മോഹൻലാൽ; വിഡിയോ

സിനിമ വ്യവസായത്തെ രക്ഷിക്കാനായി ചിത്രം തിയറ്ററിൽ പോയി കാണണം എന്നാണ് താരം വിഡിയോ സന്ദേശത്തിൽ പറയുന്നത്
മോഹൻലാൽ, ജയസൂര്യ/ ഫേയ്സ്ബുക്ക്
മോഹൻലാൽ, ജയസൂര്യ/ ഫേയ്സ്ബുക്ക്

രു വർഷത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മലയാള സിനിമ ചലച്ചു തുടങ്ങുകയാണ്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന വെള്ളം ഇന്ന് തിയറ്ററുകളിലെത്തും. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിൽ എത്തുന്ന ആദ്യത്തെ മലയാളം സിനിമയാണ് ഇത്. ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ മോഹൻലാലിന്റെ വാക്കുകളാണ്. സിനിമ വ്യവസായത്തെ രക്ഷിക്കാനായി ചിത്രം തിയറ്ററിൽ പോയി കാണണം എന്നാണ് താരം വിഡിയോ സന്ദേശത്തിൽ പറയുന്നത്. 

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

നമസ്കാരം, ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തീയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തീയറ്ററുകള്‍ തുറക്കണം,സിനിമ വരണം, സിനിമ കാണണം. ഇതൊരു വലിയ ഇന്റസ്ട്രിയാണ്. എത്രയോ വര്‍ഷങ്ങളായിട്ട് നിങ്ങളെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന, എത്രയോ കലാകാരന്മാര്‍,ലക്ഷക്കണക്കിന് പേര് ഉള്‍പ്പെടുന്ന വലിയ ഇന്റസ്ട്രി. പ്രേക്ഷകര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ സിനിമ ചെയ്യുന്നത്. വെള്ളം എന്ന ചിത്രമാണ് ആദ്യം ഇറങ്ങുന്നത്. എന്റെ ഉൾപ്പടെ ഒരുപാട് സിനിമകള്‍ പെന്‍ഡിങ്ങായി ഇരിപ്പുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ സിനിമ തിയറ്ററുകളിലേക്ക് വരണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വരണം. വിനോദ വ്യവസായത്തെ രക്ഷിക്കണം. നാടകമായാലും സിനിമയായാലും മറ്റുള്ളവയായാലും. കലാകാരന്മാരും കലാകാരികളും കഴിഞ്ഞ ഒരു വര്‍ഷമായി എന്തു ചെയ്യണം എന്നറിയാത്ത പ്രതിസന്ധിയിലായിരുന്നു അവരേയും രക്ഷിക്കണം.ഒരുപാട് വർഷങ്ങളായി ഇതിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലുള്ള എന്റെ അപേക്ഷയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com