'ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല'; ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാല്‍ വര്‍മ; പ്രതീക്ഷയില്‍ ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2021 03:45 PM |
Last Updated: 23rd January 2021 03:45 PM | A+A A- |
രാം ഗോപാൽ വർമ, ടീസറിൽ നിന്നുള്ള ദൃശ്യം
തന്റെ പുതിയ ചിത്രം ഡി കമ്പനി മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് സംവിധായകന്റെ അവകാശവാദം. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള ചിത്രമാണ് ഇത്.
എല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങള്‍ക്കും അപ്പുറമായിരിക്കും ഡി കമ്പനി, കാരണം ഇതില്‍ പറയുന്നത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കഥയാണ്.- രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. ബില്‍ ഗേറ്റ്‌സിന്റെ ചിന്തകളുള്ള ദാവൂദ് ഇബ്രാഹീം ഒരു തെരുവ് ഗുണ്ടാസംഘത്തെ അന്താരാഷ്ട്ര പ്രസ്താനമാക്കിയത് എന്നാണ് എങ്ങനെയാണ് എന്നാണ് ചിത്രം പറയുന്നത്. 3.17 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദാവൂദിന്റെ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കില്ല ചിത്രം പറയുക. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി.
D Company is not just about Dawood Ibrahim but it’s about the various people who lived and died under its shadow..It is Produced by SPARK @SparkSagar1 https://t.co/Nff1jm0TGs
— Ram Gopal Varma (@RGVzoomin) January 23, 2021
ടീസര്‍ ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. പഴയ ആര്‍ജിവിയുടെ തിരിച്ചുവരവായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. ബോളിവുഡിലെ പ്രമുഖരടക്കം ഇതിനോടകം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. ഗ്യാങ്സ്റ്റര്‍ മൂവിയില്‍ നിങ്ങള്‍ മാസ്റ്ററാണെന്നും കാത്തിരിക്കാനാവുന്നില്ല എന്നുമാണ് നടന്‍ റിതേഷ് ദേശ്മുഖ് കുറിച്ചത്.
Thank u sirrrr https://t.co/7reVi2M1wB
— Ram Gopal Varma (@RGVzoomin) January 23, 2021
2002 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കമ്പനി എന്ന ചിത്രം മികച്ച ഗാങ്സ്റ്റര്‍ മൂവിയായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം , കന്നഡ ഭാഷയിലും ചിത്രം ഇറങ്ങുന്നുണ്ട്.