'അതെന്താ ഉമ്മാ, ഞാൻ വാങ്കു വിളിച്ചാ'; അനശ്വര രാജന്റെ വാങ്ക് ടീസർ പുറത്ത്

അനശ്വര രാജനൊപ്പം നന്ദന വർമ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ
വാങ്ക് ടീസറിൽ നിന്ന്
വാങ്ക് ടീസറിൽ നിന്ന്

നശ്വര രാജൻ പ്രധാന വേഷത്തിൽ എത്തുന്ന വാങ്കിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം കാവ്യാ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. അനശ്വര രാജനൊപ്പം നന്ദന വർമ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക. 

ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. സംവിധായകൻ വി കെ പ്രകാശിൻറെ മകളാണ് കാവ്യ പ്രകാശ്. 

ഔസേപ്പച്ചന്റെ ഗാനങ്ങൾക്ക് തിരക്കഥാകൃത്ത് പിഎസ് റഫീക്കാണ് വരികൾ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറിൽ സിറാജുദ്ദീൻ കെ പി, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് സമകാലിക മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com