വാടാമല്ലി പട്ടുസാരി ചുറ്റി ശാലീനസുന്ദരിയായി സാനിയ, ചിത്രങ്ങൾ വൈറൽ

വാടാമല്ലി നിറത്തിലെ പട്ടു സാരിയ്ക്കൊപ്പം സ്വർണാഭരണങ്ങളണിഞ്ഞ് അതിസുന്ദരിയാണ് സാനിയ
സാനിയ/ ഫേസ്ബുക്ക്
സാനിയ/ ഫേസ്ബുക്ക്

ലയാളത്തിലെ യുവനടികളിലെ ഫാഷൻ ഐക്കനാണ് സാനിയ. വ്യത്യസ്തമായ വേഷങ്ങളിലെത്തി താരം ആരാധകരുടെ മനസു കീഴടക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാനിയയുടെ പുതിയ ചിത്രങ്ങളാണ്. സാരിയുടുത്ത് ശാലീനസുന്ദരിയായി നിൽക്കുന്ന സാനിയയാണ് ചിത്രങ്ങളിൽ. 

വാടാമല്ലി നിറത്തിലെ പട്ടു സാരിയ്ക്കൊപ്പം സ്വർണാഭരണങ്ങളണിഞ്ഞ് അതിസുന്ദരിയാണ് സാനിയ. സാംസൺ ലേയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. യാമിയാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. ടിയ മരിയയുടേതാണ് വസ്ത്രങ്ങൾ. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സാരിയിൽ അതിസുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

അടുത്തിടെയാണ് താരം കോവിഡ് മുക്തയായത്. രോ​ഗബാധിതയായതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നെഴുതിയിരുന്നു. മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന കൃഷ്ണൻകുട്ടി പണിതുടങ്ങി ആണ് പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com