നടി ജയശ്രീ രാമയ്യ തൂങ്ങി മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2021 03:12 PM |
Last Updated: 25th January 2021 03:14 PM | A+A A- |
നടി ജയശ്രീ രാമയ്യ
ബംഗളൂരു: കന്നട നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയതതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗത്തിന് നടി ചികിത്സയിലായിരുന്നു
നേരത്തെ ആരാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി ജയശ്രീ രാമയ്യ സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കിട്ടിരുന്നു 'ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' എന്നായിരുന്നു കുറിപ്പ്. സംഭവം ചര്‍ച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.
കുടുംബ പ്രശ്‌നങ്ങളും കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞതോടെ നടി ഏറെ പ്രയാസത്തിലായിരുന്നു