ജോസഫ് നായിക ആത്മീയ രാജൻ വിവാഹിതയായി, വരൻ സനൂപ്; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2021 01:09 PM |
Last Updated: 25th January 2021 01:09 PM | A+A A- |
ആത്മീയ രാജനും സനൂപും വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്
ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി അത്മീയ രാജൻ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്‍. കണ്ണൂരിലെ ലക്സോട്ടിക ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച വിവാഹ സല്‍ക്കാരം നടക്കും.
മെറൂൺ കരയോടു കൂടിയ ഓഫ് വൈറ്റ് സാരിയായിരുന്നു ആത്മീയയുടെ വേഷം. മിനിമൽ മേക്കപ്പിലും ആഭരണങ്ങളിലും അതീവസുന്ദരിയായിരുന്നു താരം. താരത്തിന്റെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജോജു ജോർജിനൊപ്പമുള്ള ജോസഫാണ് ആത്മീയയുടെ കരിയർ ഗ്രാഫ് ഉയർത്തുന്നത്. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.