ചാൻസ് തേടി മടുത്ത് ആത്മഹത്യ, പക്ഷേ ചെന്നു ചാടിയത്...; അമ്പരപ്പിച്ച് മധുബാല ചിത്രത്തിന്റെ കാസ്റ്റിങ് കോൾ; വിഡിയോ

റാപ്പ് സോങ്ങും ഡയലോ​ഗും നാടകീയതയുമൊക്കെയായി സംഭവം കിടുവാണ്
മധുബാല/ ഫേയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
മധുബാല/ ഫേയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്

പുതുമുഖങ്ങളെത്തേടിയും മറ്റും നിരവധി കാസ്റ്റിങ് കോളുകൾ വരാറുണ്ട്. എന്നാൽ ഇത്തരത്തിലൊരു കാസ്റ്റിങ് കോൾ വേറെയുണ്ടാവില്ല. മധുബാല പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം 'എന്നിട്ട് അവസാനം ഇറ്റ് ബി​ഗിൻസിന്റെ അണിയറ പ്രവർത്തകരാണ് രസകരമായ വിഡിയോയുമായി എത്തിയത്. റാപ്പ് സോങ്ങും ഡയലോ​ഗും നാടകീയതയുമൊക്കെയായി സംഭവം കിടുവാണ്. 

റിജക്ഷൻ റാപ് എന്ന പേരിലൊരു ​ഗാനത്തിനൊപ്പമാണ് വിഡിയോ. സിനിമയിൽ അവസരം തേടി അലഞ്ഞ് നിരാശനായി ആത്മഹത്യക്ക് ശ്രമിക്കുന്ന യുവാവിനെയാണ് കാണുന്നത്. സിനിമ സ്വപ്നം കണ്ട് നടന്ന് താൻ കടന്നു പോകുന്ന പരിഹാസവും വിഷമവുമെല്ലാം വിശദമാക്കുന്നുണ്ട്. പാലത്തിന് മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്നുണ്ടെങ്കിലും സംഭവിക്കുന്നത് മറ്റൊന്നാണ്. നിങ്ങൾ സിനിമയെ വിട്ടാലും സിനിമ നിങ്ങളെ വിടില്ലെന്ന വാചകവുമായാണ് കാസ്റ്റിങ്ങ് കോൾ പ്രത്യക്ഷപ്പെടുന്നത്.

അണിയറ പ്രവർത്തകരുടെ പുത്തൻ അവതരണ ശൈലിക്ക് മികച്ച അഭിപ്രായമാണ് നേടുന്നത്. പതിനഞ്ച് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള ആൺകുട്ടികളെയും പുരുഷന്മാരെയും പെൺകുട്ടികളെയും സ്ത്രീകളെയും അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് അണിയറപ്രവർത്തകർ തേടുന്നത്. 

എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ന ബെനും അർജ്ജുൻ അശോകനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വികൃതി എന്ന സിനിമക്ക് ശേഷം എംസി ജോസഫ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. സംസാരം ആരോ​ഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന് ശേഷം മധുബാല വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. എ ജെ ജെ സിനിമാസിന്റെ ബാനറിൽ അനന്ത് ജയരാജ് ജൂനിയർ, ജോബിൻ ജോയി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com