കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

നടൻ സായികുമാർ നടി ശോഭ മോഹൻ എന്നിവരുടെ അമ്മയാണ്
വിജയലക്ഷ്മി അമ്മ/ ഫേയ്സ്ബുക്ക്
വിജയലക്ഷ്മി അമ്മ/ ഫേയ്സ്ബുക്ക്

കൊട്ടാരക്കര; മലയാളത്തിലെ പ്രമുഖ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. കൊട്ടാരക്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും. നടൻ സായികുമാർ നടി ശോഭ മോഹൻ എന്നിവരുടെ അമ്മയാണ്. ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മറ്റ് മക്കൾ. സിനിമാതാരങ്ങളായ വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com