നിറവയറിൽ കരീനയുടെ യോഗ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2021 12:33 PM |
Last Updated: 26th January 2021 12:33 PM | A+A A- |
കരീന കപൂർ/ ചിത്രം: ഇൻസ്റ്റഗ്രാം
ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന നടി കരീന കപൂർ അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിന്റെ ഭാഗമാണ് ഈ ചിത്രങ്ങൾ. യോഗ ചെയ്യുന്ന ചിത്രങ്ങളാണ് ഇവ. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്.
ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഗർഭകാലം ഒന്നിൽനിന്നുമുള്ള മാറിനിൽക്കലല്ല എന്ന് വ്യാക്തമാക്കികൊണ്ട് അഭനയമടക്കം എല്ലാകാര്യങ്ങളിലും സജീവമായിത്തന്നെ തുടരുകയാണ് കരീന. ഗർഭാവസ്ഥയിൽ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിന്റെ പ്രിയ താരജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. തൈമൂറിന്റെ പുതിയ കൂട്ടിളിക്കായുള്ള ആരാധകരുടെ കാത്തിരിപ്പും ഒട്ടും പിന്നിലല്ല. ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാൻ ദമ്പതികൾ സന്തോഷവാർത്ത പുറത്തുവിട്ടത്.