'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്' ; റിപബ്ലിക് ദിനത്തിൽ പൃഥ്വിയുടെ ജനഗണമന പ്രമോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2021 11:01 AM |
Last Updated: 26th January 2021 11:01 AM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
ഡിജോ ജോസ് ഒരുക്കുന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രവേഷങ്ങളിലെത്തുന്ന ജനഗണമന പ്രമോ പുറത്തുവിട്ടു. ഈ വർഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള പ്രമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായ പൃഥ്വിയെ സുരാജ് ചോദ്യംചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്. രാജ്യദ്രോഹക്കുറ്റമാണെന്ന് പറയുമ്പോഴും ഊരിപ്പോരുമെന്ന് തറപ്പിച്ച് പറയുകയാണ് പൃഥ്വി കഥാപാത്രം. "ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്" എന്നാണ് മറുപടി. സിനിമയുടെ റിലീസ് തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഷരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്. ക്വീൻ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് ഡിജോ ജോസ്.