സൂഫി ഇനി പുതിയ വേഷത്തിൽ; 'പുള്ളി' ടൈറ്റിൽ പോസ്റ്റർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2021 11:37 AM |
Last Updated: 27th January 2021 11:37 AM | A+A A- |
ദേവ് മോഹൻ/ ചിത്രം: ഫേസ്ബുക്ക്
സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ദേവ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'പുള്ളി' എന്നാണ് ചിത്രത്തിന്റെ പേര്. ജിജു അശോകൻ ആണ് ചിത്രം ഒരുക്കുന്നത്.
ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജു അശോകൻ. അടുത്ത മാസം 15ന് ആണ് പുള്ളി ചിത്രീകരണം തുടങ്ങുക. കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി രഘുനാഥൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. സിനിമയുടെ പ്രമേയമോ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Pulli!! All the best to Dev Mohan, director Jiju Asokan and the entire team for the film. Dev Mohan
Posted by Dulquer Salmaan on Tuesday, 26 January 2021