നമ്മുടെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഗൂഗിള്‍ കുട്ടപ്പനാകും, സുരാജിന്റെ റോളിൽ രവി കുമാർ; തമിഴ് റീമേക്ക്

ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന റോളുകളിൽ
ആൻഡ്രോയ്ഡ് കുട്ടപ്പനിൽ സുരാജ് വെഞ്ഞാറമൂട്, കെഎസ് രവി കുമാർ/ ഫേയ്സ്ബുക്ക്
ആൻഡ്രോയ്ഡ് കുട്ടപ്പനിൽ സുരാജ് വെഞ്ഞാറമൂട്, കെഎസ് രവി കുമാർ/ ഫേയ്സ്ബുക്ക്

ലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. മികച്ച നടനും പുതുമുഖ സംവിധാനത്തിനും ഉൾപ്പടെ നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിൽ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് വാർത്തകൾ. 

‘ഗൂഗിള്‍ കുട്ടപ്പന്‍’ എന്ന പേരിലാണ് ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നത്. സംവിധായകനും നടനുമായ കെ.എസ്. രവി കുമാറാണ് മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന റോളുകളിൽ. 

പത്തു വര്‍ഷത്തിലേറെ കാലമായി രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്‍ഷാന്‍ അവതരിപ്പിക്കുക. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ പൂജ ചടങ്ങുകളും നടന്നു. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിങ് ആരംഭിക്കും. രവി കുമാര്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com