ഉറങ്ങാൻ കഴിയാത്ത മനുഷ്യരുടെ കഥ, രൂപേഷ് പീതാംബരന്റെ റഷ്യ വരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2021 04:35 PM |
Last Updated: 29th January 2021 04:35 PM | A+A A- |
റഷ്യ പോസ്റ്റർ
ഉറങ്ങാൻ കഴിയാത്ത ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന റഷ്യ റിലീസിന് ഒരുങ്ങുന്നു. രൂപേഷ് പീതാംബരനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രോണിക് ഇൻസോംനിയ ഡിസോർഡർ എന്ന ഭീകരമായ രോഗാവസ്ഥയെ പ്രമേയമാക്കിയാണ് ചിത്രം. നിധിൻ തോമസ് കുരുശിങ്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദിവസങ്ങളോളം ഉറങ്ങാൻ കഴിയാതെ കടുത്ത മാനസിക ശാരീരിക സമ്മർദ്ദം അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഉറങ്ങാനാവാത്ത 15 ദിനങ്ങൾ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
രൂപേഷ് പീതാംബരനൊപ്പം ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയിലുങ്ങല്‍ ഇസ്‍മയില്‍, പ്രമുഖ കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രമുഖ മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്‍മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.