'പാഠപുസ്തകങ്ങളില്‍ ആവശ്യമില്ലാത്തവ മാത്രം'; ഗോഡ്‌സെയെ അനുകൂലിച്ച് കങ്കണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2021 08:31 PM |
Last Updated: 30th January 2021 08:31 PM | A+A A- |

കങ്കണയും ട്വിറ്ററില്‍ പങ്കുവച്ച ഗോഡ്‌സെയുടെ ചിത്രം
മുംബൈ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സെയെ അനുകൂലിച്ച് നടി കങ്കണ റണാവത്ത്. എല്ലാ കഥകള്‍ക്കും മൂന്ന് വശങ്ങള്‍ കാണുമെന്ന് പറഞ്ഞാണ് ട്വീറ്റ്.
'ഏതൊരു കഥയ്ക്കും മൂന്നു വശങ്ങള്‍ ഉണ്ട്. നിന്റേത്, എന്റേത്, പിന്നെ സത്യവും. നല്ല ഒരു കഥാകാരന്‍ ഒരിക്കലും ഒരു ചായ്വ് കാണിക്കുകയോ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ മോശമാവുന്നത്. അതില്‍ മുഴുവന്‍ ആവശ്യമില്ലാത്ത വിശദീകരണങ്ങള്‍ മാത്രം' നാഥുറാം ഗോഡ്‌സെ എന്ന ഹാഷ്ടാഗോടെ കങ്കണ കുറിച്ചു. ഗോഡ്‌സെയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു താരത്തിന്റെ ട്വീറ്റ്.
Every story has three sides to it, yours, mine and the truth ....
— Kangana Ranaut (@KanganaTeam) January 30, 2021
A good story teller neither commits nor conceals... and that’s why our text books suck ... full of exposition #NathuramGodse pic.twitter.com/fLrobIMZlU
ട്വീറ്റിന് പിന്നാലെ കങ്കണയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയരുന്നത്. നിരവധി ആളുകളാണ് നടപടിയെ അപലപിച്ചത്. അടുത്തിടെയായി കടുത്ത സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന കങ്കണ, കര്‍ഷക പ്രക്ഷോഭത്തെയും പൗരത്വ പ്രക്ഷോഭത്തേയും അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു.