'ഈ പരിപാടി നിർത്തി, ടൈമർ വച്ചിട്ടുപോലും ശരിയാകുന്നില്ല'; 'ദുരന്ത' സെൽഫികളുമായി ഗീതു മോഹൻദാസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2021 03:25 PM |
Last Updated: 31st January 2021 03:25 PM | A+A A- |
ഗീതു മോഹൻദാസ്/ ഇൻസ്റ്റഗ്രാം
സ്റ്റൈലൻ സെൽഫികൾ പോസ്റ്റ് ചെയ്ത് ലൈക്കുകൾ വാരിക്കൂട്ടുന്നവർ നിരവധിയാണ്. സിനിമാ താരങ്ങളിലും നിരവധി സെൽഫി പ്രേമികളുണ്ട്. എന്നാൽ തന്റെ ജീവിതത്തിലെ സെൽഫി 'ദുരന്ത'ത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും സംവിധായകയുമാ ഗീതു മോഹൻദാസ്. സെൽഫി എടുക്കുന്നതു തന്നെ ഉപേക്ഷിക്കുകയാണെന്നാണ് താരം പറയുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ 'ദുഃഖം' ഗീതു പങ്കുവെച്ചത്. ദുരന്തമായിപ്പോയ തന്റെ സെൽഫികളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായ നിമിഷത്തില്‍ സെല്‍ഫി ക്ലിക്ക് ചെയ്യുന്ന കല. ഞാൻ ഇത് ഉപേക്ഷിക്കുന്നു. ടൈമര്‍ പോലും ശരിയായി വര്‍ക്ക് ചെയ്യുന്നില്ല- എന്നാണ് ഗീതുവിന്റെ പരാതി.
എന്തായാലും താരത്തിന്റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നവ്യ നായർ, രഞ്ജിനി ജോസ്, വിമല രാമൻ, പത്രലേഖ തുടങ്ങിയ നിരവധി താരങ്ങളാണ് ചിരിയുമായി എത്തിയത്. ഇത് വൻ തമാശയാണെന്നും ചിരി നിർത്താനാവുന്നില്ല എന്നുമായിരുന്നു നവ്യയുടെ കമന്റ്.