​ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു 

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡാനന്തര ചികിത്സയിലായിരുന്നു സോമദാസ്
സോമദാസ് ചാത്തന്നൂർ/ ചിത്രം: ഫേസ്ബുക്ക്
സോമദാസ് ചാത്തന്നൂർ/ ചിത്രം: ഫേസ്ബുക്ക്

​ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പുലർച്ചയോടെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നേരത്തെ സോമദാസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡാനന്തര ചികിത്സയിലായിരുന്നു അദ്ദേഹം. 

റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ സോമദാസ് ഐഡിയ സ്റ്റാർ സിം​ഗർ, ബി​ഗ് ബോസ് തുടങ്ങിയ പരിപാടികളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. നിരവധി ​ഗാനമേള വേദികളിലും പിന്നണി ​ഗാനരം​ഗത്തും തിളങ്ങിയ വ്യക്തിയാണ് സോമദാസ്. ‍അന്തരിച്ച നടൻ കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. 

വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com