ജീത്തു ജോസഫും മോഹൻലാലും വീണ്ടും, വരുന്നത് മിസ്റ്ററി ത്രില്ലറുമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2021 11:47 AM  |  

Last Updated: 03rd July 2021 11:47 AM  |   A+A-   |  

DRISHYAM third part

ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും

ദൃശ്യം 2 മികച്ച വിജയം നേടിയതിന് പിന്നാലെ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗത്തിന് കാത്തിരിക്കാതെ അതിനു മുൻപായി മറ്റൊരു ചിത്രവുമായി എത്താനൊരുങ്ങുകയാണ് ഹിറ്റ് കൂട്ടുകെട്ട്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. 

മിസ്റ്ററി ത്രില്ലറുമായാണ് ജീത്തുവും മോഹൻലാലും എത്തുക. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരായിരിക്കും ചിത്രം സംവിധാനം ചെയ്യുക. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയ്ക്കു മുൻപായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ ചിത്രവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണെന്നും ജീത്തു പറഞ്ഞു. 

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്‍തിരുന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കൊവിഡ് ആദ്യതരംഗവും പിന്നാലെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനവും. വിദേശത്ത് ചിത്രീകരണം നടത്തേണ്ടതിനാൽ സിനിമ തൽക്കാലും നിർത്തിവച്ചിരിക്കുകയാണ്.