മാമുക്കോയയ്ക്ക് ഇന്ന് 75ാം പിറന്നാൾ, സമ്മാനമായി 'ജനാസ' ട്രെയിലർ എത്തി

കിടിലൻ ലുക്കിലാണ് മാമുക്കോയ എത്തുന്നത്
മാമുക്കോയ ജനാസയിൽ
മാമുക്കോയ ജനാസയിൽ

ന്ന് 75ാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയ. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോൾ മാമുക്കോയയ്ക്ക് പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് ജനാസയുടെ അണിയറപ്രവർത്തകർ. മാമുക്കോയ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തുവിട്ടത്. കിടിലൻ ലുക്കിലാണ് മാമുക്കോയ എത്തുന്നത്. 

​ഗന്ധർവൻ ഹാജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മാമുക്കോയ അഭിനയിക്കുന്നത്. നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്യുന്ന ചിത്രം സൈന പ്ലേ ഒടിടിയിലൂടെയാണ് റിലീസ് ചെയ്യുക. എല്‍ബി എന്റര്‍ടൈന്‍മെന്റ്‌സിനോട് ചേര്‍ന്ന് ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ഇബിലീസ്, കള തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണ്‍ വിന്‍സെന്റാണ് സംഗീത സംവിധായകന്‍. ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com