'ചിത്രീകരണത്തിന് അനുമതിയുള്ളിടത്തേക്ക് പോകുമെന്ന് പൃഥ്വി പറഞ്ഞു, കുറച്ചുപേർക്ക് ജോലികിട്ടേണ്ടതാണ്, മുഖ്യമന്ത്രി ഇടപെടണം'

'95ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ആരംഭിക്കുന്നത്'
മോഹൻലാലും പൃഥ്വിരാജും, ഷിബു ജി സുശീലൻ/ ഫേയ്സ്ബുക്ക്
മോഹൻലാലും പൃഥ്വിരാജും, ഷിബു ജി സുശീലൻ/ ഫേയ്സ്ബുക്ക്

ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങിന് അനുമതിയില്ലാത്തതിനാൽ ഒട്ടുമിക്ക മലയാള സിനിമയുടേയും ഷൂട്ടിങ് പ്രതിസന്ധിയിലാണ്. സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധിപേർ വരുമാനമില്ലാതെ കഷ്ടപ്പെടേണ്ട അവസ്ഥയാണ്. സംസ്ഥാനത്തിന് ഷൂട്ടി‌ങ്ങിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ. പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഷിബുവിനോട് പറഞ്ഞത്. കേരളത്തിൽ ഷൂട്ടിങ് നടന്നാൽ കുറച്ചുപേർക്കെങ്കിലും ജോലി കിട്ടേണ്ടതാണെന്നും അതിനാൽ അടിയന്തിരമായി മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് അദ്ദേഹം പറയുന്നത്. 

ഷിബു ജി സുശീലന്റെ കുറിപ്പ് വായിക്കാം

കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തില്‍ നിന്ന് പുറത്തേക്ക്..
കേരളത്തില്‍ സിനിമ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട്
പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സ്റ്റേറ്റുകളിലേക്ക് പോകുന്നു...
ഇന്ന് രാവിലെ തീര്‍പ്പ് സിനിമ
ഡബ്ബിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്....
95ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ആരംഭിക്കുന്നത്..
കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിലാണ്.. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും..
മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്..
സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പ്പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...
 സിനിമ തൊഴിലാളികള്‍ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ് ??

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com