ആറാം വിവാഹവാർഷികം, കല്യാണഫോട്ടോയുമായി അനു സിത്താര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2021 11:32 AM  |  

Last Updated: 08th July 2021 11:35 AM  |   A+A-   |  

anu_sithara_wedding_anniversary

അനു സിത്താരയും വിഷ്ണുവും/ ഇൻസ്റ്റ​ഗ്രാം

 

മലയാളികളുടെ ഇഷ്ടതാരമാണ് അനു സിത്താര. ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്സിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇതിനോടകം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹശേഷമായിരുന്നു താരം നായികയാവുന്നത്. ഫോട്ടോ ​ഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ഭർത്താവ്. അനുവിന്റേയും വിഷ്ണുവിന്റേയും ജീവിതത്തിലെ വളരെ സ്പെഷ്യൽ ദിവസമാണ് ഇന്ന്. ഇവരുടെ ആറാം വിവാഹവാർഷികമാണ്. 

വിവാഹചിത്രം പങ്കുവെച്ചാണ് അനു സിത്താര തന്റെ പ്രണയത്തിന് ആശംസകൾ കുറിച്ചത്. ഹാപ്പി ആനിവേഴ്സറി മൈ ലവ് എന്ന അടിക്കുറിപ്പിലാണ് ചിത്രം. ആഭരണങ്ങളോ പട്ടുസാരിയോ ധരിക്കാതെ വളരെ സിംപിളായാണ് വിവാഹചിത്രത്തിൽ അനുവിനെ കാണുന്നത്. 2015 ലാണ് അനുവും വിഷ്ണുവും വിവാഹിതരാവുന്നത്. പ്രണയവിവാഹമായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും വിവാഹവാർഷിക ആശംസകൾ അറിയിച്ചിരിക്കുന്നത്. അനുശ്രീ, കനിഹ, സരയൂ, മുന്ന, വിനയ് ഫോർട്ട് തുടങ്ങിയ നിരവധി സെലിബ്രിറ്റികളും ആശംസകളുമായി എത്തി.