'ചേട്ടാ, വേണ്ടാട്ടോ, പണികിട്ടും'; ​ഗാർഹിക പീഡനത്തിനെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്ക

എസ്‍തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവർ അഭിനയിച്ച ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്
ഹ്രസ്വചിത്രത്തിൽ നിന്ന്
ഹ്രസ്വചിത്രത്തിൽ നിന്ന്

സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്ക. എസ്‍തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവർ അഭിനയിച്ച ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഒന്നര മിനിറ്റു ദൈർഘ്യമുള്ള ചിത്രത്തിൽ സന്ദേശവുമായി മഞ്ജു വാര്യരും എത്തുന്നുണ്ട്. 

ഇത് പഴയ കേരളമല്ല. ഇവിടെ ഒരു സ്ത്രീയും ഒറ്റയ്ക്കല്ല. സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. അനീതി നേരിടുന്ന ഓരോ പെൺകുട്ടിയും ഓർക്കുക നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം കൂടെയുണ്ടെന്നാണ് മഞ്ജു പറയുന്നത്. 

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്‍തിരിക്കുന്നത്. മന്ത്രി വീണ ജോര്‍ജ്, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com