നീരജ് മാധവ് ബീഫെന്ന് പാടി, നെറ്റ്ഫ്ളിക്സ് ബിഡിഎഫ് ആക്കി; രൂക്ഷ വിമർശനം

സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ നമ്മ സ്റ്റോറി മ്യൂസ്ക് വിഡിയോ ആണ്
വിഡിയോയിൽ നിന്ന്
വിഡിയോയിൽ നിന്ന്

ടിടി പ്ലാറ്റ്ഫോമുകളിൽ തെന്നിന്ത്യൻ സിനിമകൾ ഹിറ്റാകുന്നതിനിടെ സൗത്ത് സൈഡിനെ ശക്തമാക്കുകയാണ് ഒടിടി ഭീമന്മാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ നമ്മ സ്റ്റോറി മ്യൂസ്ക് വിഡിയോ ആണ്. തമിഴും മലയാളവും കന്നഡയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള റാപ്പ് സോങ് തെന്നിന്ത്യയുടെ ശക്തി കാണിക്കുന്നതാണ്. 

മലയാളത്തിൽ നിന്ന് നീരജ് മാധവാണ് റാപ്പ് സോങ്ങുമായി എത്തുന്നത്. അതിനിടെ ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് വിഡിയോ. നീരജിന്റെ പാട്ടിന് നെറ്റ്ഫ്ളിക്സ് നൽകിയ സബ്ടൈറ്റിലാണ് വിമർശനങ്ങൾക്ക് കാരണമായത്. 'എവിടെ പോയാലും ഞാന്‍ മിണ്ടും മലയാളത്തില്‍. പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്' എന്നാണ് നീരജിന്റെ പാട്ടിലെ വരികൾ. എന്നാൽ ബീഫിന് പകരം സബ്ടൈറ്റിലിൽ ബിഡിഎഫ് എന്നാണ് ചേർത്തിരിക്കുന്നത്. ബീഫ് എന്ന് പറഞ്ഞാല്‍ വികാരം വ്രണപ്പെടുമെന്ന് പേടിച്ചാണോയെന്നും നെറ്റ്ഫ്ളിക്സ് ആരെയാണ് പേടിക്കുന്നത് എന്നുമാണ് മലയാളികളുടെ ചോദ്യം. 

നീരജ് മാധവിനൊപ്പം അറിവ്, സിരി തുടങ്ങിയവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് ഷായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന ഗാനം പ്രാദേശിക ഭാഷകളില്‍ നിന്നും പരമാവധി കണ്ടന്റുകള്‍ ഒരുക്കുന്നതിന്റെ ഭാഗമാണ്. അക്ഷയ് സുന്ദറാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com