തിരക്കഥാകൃത്തും നിർമാതാവുമായ കുമാര്‍ രാംസീ അന്തരിച്ചു

ഒരു കാലത്ത് ബോളിവുഡിലെ ഹൊറര്‍ സിനിമകളുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്സിലെ മൂത്ത ആളായിരുന്നു കുമാർ രാംസി
കുമാര്‍ രാംസീ
കുമാര്‍ രാംസീ

ബോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ കുമാര്‍ രാംസീ അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഒരു കാലത്ത് ബോളിവുഡിലെ ഹൊറര്‍ സിനിമകളുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്സിലെ മൂത്ത ആളായിരുന്നു കുമാർ രാംസി. 

ഏഴു പേരടങ്ങുന്നതാണ് രാംസീ ബ്രദേഴ്സ്. 80 കളിൽ ഇവരുടേതായി നിരവധി സിനിമകളാണ് പുറത്തുവന്നത്. ഹൊറർ ചിത്രങ്ങളായിരുന്നു എല്ലാം. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ മിക്ക സിനിമകളുടെയും രചന നിര്‍വഹിച്ചത് കുമാര്‍ രാംസീയാണ്. ശത്രുഘ്നന്‍ സിന്‍ഹ അഭിനയിച്ച പുരാന മന്ദിര്‍ (1984), സായാ (1989), നസിറുദ്ദീന്‍ ഷായുടെ ഖോജ് (1989) എന്നിവയാണ് കുമാര്‍ രചിച്ച പ്രശസ്ത ചിത്രങ്ങള്‍.

ഭീതിയും രതിയും തമാശയും സമാസമം ചേര്‍ത്ത് മുപ്പതിലേറെ ഹൊറര്‍സിനിമകള്‍ രാംസീ സഹോദരന്മാര്‍ പുറത്തിറക്കി. 1972-ലെ ദോ ഘാസ് സമീന്‍കേ നീചേയിലൂടെയായിരുന്നു തുടക്കം. അച്ഛന്‍ നിര്‍മിച്ച ആദ്യസിനിമകള്‍ പരാജയപ്പെട്ടപ്പോഴാണ് രാംസീ സഹോദരന്‍മാര്‍ പ്രേത സിനിമയുടെ ലോകത്തേക്ക് കടക്കുന്നത്. ഷീലയാണ് ഭാര്യ. രാജ്, ഗോപാല്‍, സുനില്‍ എന്നിവര്‍ മക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com