'റിച്ചയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് കുറച്ച് പണമുണ്ടാക്കണം'; അലി ഫസല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2021 02:27 PM  |  

Last Updated: 10th July 2021 02:56 PM  |   A+A-   |  

ali_fazal_richa

അലി ഫസലും റിച്ച ഛദ്ദയും/ ഇൻസ്റ്റ​ഗ്രാം

 

ടി റിച്ച ഛദ്ദയുടേയും നടന്‍ അലി ഫസലിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. റിച്ചയെ വിവാഹം കഴിക്കുന്നതിന് മുന്‍പായി കുറച്ച് പണം സമ്പാദിക്കണം എന്നാണ് അലി ഫസല്‍ പറയുന്നത്. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ ഉടന്‍ വിവാഹമുണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അലി പറഞ്ഞത്. എല്ലാവര്‍ക്കും ഈ വര്‍ഷം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എല്ലാവര്‍ക്കും അറിയാമെന്ന് എനിക്കറിയാം. വ്യക്തിപരമായി എന്റെ വീട്ടില്‍ ദുരന്തങ്ങളുണ്ടായി. അതുകൊണ്ട് നല്ല വിരുന്നൊക്കെ ഒരുക്കി എല്ലാവര്‍ക്കുമൊപ്പം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്താകുമെന്ന് അറിയില്ല. ജോലിയെല്ലാം ഇല്ലാതായതോടെ കുറച്ച് പണം സമ്പദിക്കണം എന്നു ചിന്തിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ പണം വേണം.- അലി ഫസല്‍ പറഞ്ഞു. 

അലിയും റിച്ചയും ഏറെ വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഏപ്രിലില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.