ബാലതാരമായി മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് നിവിൻ പോളി ചിത്രമായ വടക്കൻ സെൽഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഇതിനോടകം താരം നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ വാക്കർ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ഓർമയ്ക്കായി താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സ്വന്തം കാലിൽ ഉടൻ നടക്കാനാവില്ലെന്നാണ് ആ കാലത്ത് ചിന്തിച്ചിരുന്നത് എന്നാണ് താരം പറയുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം വിശ്വസിക്കണമെന്നും താരം കുറിക്കുന്നു. വാക്കറിനൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. എന്റെ 'വാക്കർ' ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലിൽ നടക്കുകയെന്നത് യാഥാർഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങൾ. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങളിൽത്തന്നെ വിശ്വസിക്കുക. നീ ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും- മഞ്ജിമ കുറിച്ചു.
അപകടത്തില്‍ കാലിന് പരിക്കേറ്റതിനെതുടർന്ന് നീണ്ടനാൾ ചികിത്സയിലായിരുന്നു താരം. തനിക്ക് ഇനി നടക്കാനാകില്ലെുന്നും സിനിമയും നൃത്തവും ചെയ്യാനാകില്ലെന്നും താരം ഭയപ്പെട്ടിരുന്നതായും മഞ്ജിമ വെളിപ്പെടുത്തിയിരുന്നു. തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്‍ജിമ മോഹന്റെതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates