'ഒൻപതു വർഷത്തെ പ്രണയം, വിവാഹം ജനുവരിയിൽ'; വെളിപ്പെടുത്തി സ്വാസിക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2021 12:01 PM  |  

Last Updated: 11th July 2021 12:02 PM  |   A+A-   |  

swasika_marriage

സ്വാസിക/ ഫേയ്സ്ബുക്ക്

 

വിവാഹത്തിന് ഒരുങ്ങുന്നതായി വെളിപ്പെടുത്തി നടി സ്വാസിക. പ്രണയവിവാഹമാണെന്നും ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ വിവാഹമുണ്ടാകുമെന്നുമാണ് താരം പറയുന്നത്. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സ്വാസിക തുറന്നു പറഞ്ഞത്. 

വിവാഹത്തെക്കുറിച്ചുള്ള അനുവിന്റെ ചോദ്യത്തിന് സ്വാസികയുടെ മറുപടി ഇങ്ങനെ; 'വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ?'

ഒൻപതു വർഷം നീണ്ട പ്രണയമാണെന്നും താരം പറഞ്ഞു. എന്നാൽ തന്റെ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ പങ്കുവെക്കാൻ താരം തയാറായില്ല. സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. കട്ടപ്പനയിലെ ഋതിക് റോഷൻ, ‘പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. അടുത്തിടെ ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.