അപ്പാനി ശരത്ത് സംവിധായകനാവുന്നു, നായികയായി ഭാര്യ; വെബ് സീരീസിന്റെ ട്രെയിലർ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, തുടങ്ങിയവര്‍ ട്രെയ്ലര്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്
മോണിക്ക പോസ്റ്റർ
മോണിക്ക പോസ്റ്റർ

ടൻ അപ്പാനി ശരത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ട്രെയിലർ പുറത്ത്. മോണിക്ക എന്നു പേരു നൽകിയിരിക്കുന്ന സീരീസിൽ താരത്തിന്റെ ഭാര്യ രേഷ്മയാണ് നായികയായി എത്തുന്നത്. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് സീരീസ്. 

ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, തുടങ്ങിയവര്‍ ട്രെയ്ലര്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത്ത് ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് 'മോണിക്ക'യുടെ പിന്നില്‍. ഇതൊരു കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും വെബ്‌സീരീസാണെന്നും താരം പറഞ്ഞു. 

ശരത്തിനേയും രേഷ്മയേയും കൂടാതെ സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ലാവില, കൃപേഷ് അയ്യപ്പന്‍കുട്ടി, ഷൈനാസ് കൊല്ലം എന്നിവരും കഥാപാത്രങ്ങളാവുന്നുണ്ട്. മനു എസ് പ്ലാവിലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സിബി ജോസഫ്, വിസണ്‍ പാറമേല്‍ ജയപ്രകാശ് എന്നിവർ കാമറയും വിപിന്‍ ജോണ്‍സ് സം​ഗീതവും നിർവഹിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com