'ഞാനൊരു സിനിമയുടെ ആശയം പറഞ്ഞപ്പോൾ പുച്ഛം, നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടുപഠിക്കുക'; ഷിബു ജി സുശീലൻ

പ്രതിഫലമൊന്നും വാങ്ങാതെയാണ് മലയാളികൾ ഉൾപ്പടെയുള്ളവർ ചിത്രവുമായി സഹകരിച്ചത്. ഇപ്പോൾ നവരസ കൂട്ടായ്മയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിജു ജി സുശീലൻ
നവരസ സ്റ്റിൽസ്
നവരസ സ്റ്റിൽസ്

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാ മേഖലയെ സഹായിക്കാനായി ആന്തോളജി ചിത്രം ഒരുക്കിയിരിക്കുകയാണ് മണിരത്നം. ഒൻപതു ചെറുകഥകൾ ചേർത്താണ് ചിത്രം എത്തുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് മലയാളികൾ ഉൾപ്പടെയുള്ളവർ ചിത്രവുമായി സഹകരിച്ചത്. ഇപ്പോൾ നവരസ കൂട്ടായ്മയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിജു ജി സുശീലൻ. കോവിഡ് പ്രതിസന്ധിയിലായ സിനിമാ തൊഴിലാളികളെ സഹായിക്കാൻ ഒരു സിനിമ ഒരുക്കണമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ആശയത്തെ പുച്ഛിച്ചു എന്നാണ് ഷിബു പറയുന്നത്. ചെന്നൈ തൊഴിലാളി യൂണിയന്‍ കാര്‍ഡ് ഉള്ളത് കൊണ്ട് തനിക്കും സിനിമയിൽ നിന്ന് സഹായം കിട്ടുമെന്നും അദ്ദേഹം പറയുന്നു. മലയാള സിനിമാമേഖല എന്നാണ് ഇതൊക്കെ കണ്ടുപഠിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു. 

ഷിബു ജി സുശീലന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

മലയാള സിനിമതൊഴിലാളികള്‍ക്ക് സഹായത്തിനുവേണ്ടി ഒരു സിനിമയുടെ ആശയം ഞാന്‍ പറഞ്ഞപ്പോള്‍ പുച്ഛവും ..പ്രാക്ടിക്കല്‍ ബുദ്ധിമുട്ടും..

കൊറോണ കാലത്തു തമിഴ് സിനിമ തൊഴിലാളികളെ ജീവിക്കാന്‍ സഹായിക്കാന്‍ വേണ്ടി  എല്ലാവരെയും സഹകരിപ്പിച്ചു(പ്രതിഫലം ഇല്ലാതെ) കൊണ്ട് സിനിമ നവരസ യഥാര്‍ഥ്യമാക്കിയ മണിരത്‌നം സാറിനും ജയേന്ദ്രപഞ്ചകേശ് സാറിനും.. അതിനു വേണ്ടി സഹകരിച്ച ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍..

കൂടാതെ ഈ തമിഴ് സിനിമയില്‍ ഫ്രീ ആയി അഭിനയിച്ച മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്കും നന്ദി അറിയിക്കുന്നു. ചെന്നൈ തൊഴിലാളി യൂണിയന്‍ കാര്‍ഡ് ഉള്ളത് കൊണ്ട്  എനിക്കും ഈ സിനിമയില്‍ നിന്ന് ഒരു സഹായം കിട്ടും.. നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടുപഠിക്കുക...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com