ഗാരത് സൗത്ത്‌ഗേറ്റ് ചക് ദേ ഇന്ത്യയിലെ ഷാറൂഖ് ആയിരുന്നെങ്കില്‍! ട്രോളി വസീം ജാഫര്‍ 

സിനിമയില്‍ ഇന്ത്യന്‍ ഹോക്കി ടീം കോച്ചായ കബീര്‍ ഖാന്‍ എന്ന വേഷമാണ് ഷാറൂഖ് ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

യുറോ കപ്പ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റിനെ ട്രോളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ബോളിവുഡ് ചിത്രം ചക് ദേ ഇന്ത്യയിലെ ഷാറൂഖ് ഖാനോടാണ് വസീം ഗാരത്തിനെ ഉപമിച്ചത്. സിനിമയില്‍ ഇന്ത്യന്‍ ഹോക്കി ടീം കോച്ചായ കബീര്‍ ഖാന്‍ എന്ന വേഷമാണ് ഷാറൂഖ് ചെയ്തിരിക്കുന്നത്. 

മുന്‍ പുരുഷ ഹോക്കി താരമായ കബീര്‍ ഖാന്‍ നിര്‍ണായക മത്സരത്തില്‍ കളി ജയിപ്പിക്കേണ്ട പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമായി വനിതാ ഹോക്കി ടീമിലെ ലോകകപ്പ് ജയത്തിലെത്തിക്കുന്നതാണ് സിനിമ. സിനിമയുടെ ഇതിവൃത്തം ഏറെക്കുറെ ഗാരത്തിന്റെ ജീവിതമായും സാമ്യമുള്ളതാണ്. എന്നാല്‍ സിനിമയിലെ ക്ലൈമാക്‌സ് അല്ല ഗാരത്തിന് ലഭിച്ചത്. 

1996 യൂറോയില്‍ ഷൂട്ടൗട്ടില്‍ ഗാരത്ത് നിര്‍ണായകമായ പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. അന്ന് ടീം തോറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയത്തിനൊപ്പം എത്തിയിട്ടും മറ്റൊരു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയം അന്യമാകുകയായിരുന്നു. ഗാരത്തിന്റെയും കബീര്‍ ഖാന്റെയും ചിത്രം ചേര്‍ത്തുവച്ച് ബോളിവുഡ് സിനിമയിലായിരുന്നെങ്കില്‍ മാത്രം എന്നാണ് വസീം ട്വിറ്ററില്‍ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com