'മേക്കപ്പ് ചെയ്യുന്നവർക്ക് സമാധാനം കൊടുക്കില്ലെന്ന് ഉറപ്പിച്ചു', കണ്ണാംതുമ്പി പാടി നവ്യ; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2021 12:58 PM  |  

Last Updated: 13th July 2021 12:58 PM  |   A+A-   |  

navya_nair_sing

വിഡിയോ സ്ക്രീൻഷോട്ട്

 

സോഷ്യൽ മീഡിയയിൽ സജീവമായ മലയാള നടിമാരിൽ ഒരാളാണ് നവ്യ നായർ. സിനിമ വിശേഷങ്ങളും ടെലിവിഷൻ പ്രോ​ഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം ഇൻസ്റ്റ​ഗ്രാമിലൂടെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതോടൊപ്പം വീട്ടിലെ വിശേഷങ്ങളും യാത്രകളുമൊക്കെ നവ്യയുടെ പേജിൽ കാണാം. ഇപ്പോഴിതാ മനോഹരമായ ഒരു പാട്ടാണ് നവ്യ ആരാധകർക്കായി ആലപിച്ചിരിക്കുന്നത്. 

മേക്കപ്പ് ചെയ്യുന്നതിനിടയിലാണ് 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന ചിത്രത്തിലെ കെ എസ് ചിത്ര ആലപിച്ച 'കണ്ണാംതുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ...' എന്ന ​ഗാനമാണ് നവ്യ പാടുന്നത്. "മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാൻ", എന്ന് കുറിച്ചാണ് നവ്യ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

നവ്യയുടെ പാട്ടിനെ പ്രശംസിച്ച് നിരവധിപ്പേരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. രചന നാരായണൻകുട്ടി, ജുവൽ മേരി, നിരഞ്ജന അനൂപ് തുടങ്ങി നടിമാരും ഇക്കൂട്ടത്തിലുണ്ട്. കൂടുതൽ പാട്ടുകൾ പാടണമെന്നാണ് നവ്യയോട് ഇവർ പറയുന്നത്. ഇതിനുപുറമേ താരത്തിന്റെ മേക്കപ്പിനെ പ്രശംസിച്ചും കമന്റുകളുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)