കര്‍ത്താവ് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ; അച്ചന്മാരെ പറയിക്കാന്‍ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങള്‍ വേണമെങ്കിലും എടുക്കാമല്ലോ; മറുപടിയുമായി ജൂഡ്

തന്റെ അനുവാദമില്ലാതെ വസ്ത്രത്തില്‍ സ്പര്‍ശിച്ച ആളെ വരെ കണ്ടു പിടിച്ചയാളാ കര്‍ത്താവ്
സണ്ണിവെയ്‌നും അന്നാബെന്നും ചിത്രം / ഫെയ്‌സ്ബുക്ക്‌
സണ്ണിവെയ്‌നും അന്നാബെന്നും ചിത്രം / ഫെയ്‌സ്ബുക്ക്‌

തന്റെ പുതിയ സിനിമയായ 'സാറാസി'നെതിരെ ക്രൈസ്തവ സംഘടനകളും ചില പുരോഹിതന്മാരും രംഗത്തുവന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് വീണ്ടും രംഗത്ത്. 'സാറാസ്' ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ഭ്രൂണഹത്യ കൊലപാതകമാണെന്നും സിനിമ നല്‍കുന്ന സന്ദേശം സമൂഹത്തെ വഴിതെറ്റിക്കുമെന്നുമാണ് കെസിവൈഎം അടക്കമുള്ള ക്രൈസ്തവ സംഘടനകളും ചില അച്ചന്മാരും രംഗത്തെത്തിയത്. ഈ പിഴവുകള്‍ നികത്തി സിനിമയുടെ രണ്ടാം ഭാഗം ഇറക്കുമെന്നും ഒരു പുരോഹിതന്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയെന്നോണം ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് സംവിധായകന്റെ രൂക്ഷപ്രതികരണം. അച്ഛന് സിനിമ പിടിക്കാന്‍ ആണേല്‍ എത്രയോ നല്ല കഥകള്‍ കിട്ടും . 99 % വരുന്ന നല്ല അച്ചന്മാരെ പറയിക്കാന്‍ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങള്‍ വേണമെങ്കിലും എടുക്കാമല്ലോ. അച്ഛന് കര്‍ത്താവ് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

സാറാസിന്റെ രണ്ടാം ഭാഗം എടുക്കാന്‍ ആഗ്രഹിക്കുന്ന  അച്ചനോട്  . ഒരു സിനിമയുടെ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ എടുക്കണമെങ്കില്‍ ആദ്യ ഭാഗത്തിന്റെ അണിയറപ്രവര്‍ത്തകരുടെ അനുവാദം വേണം. തന്റെ അനുവാദമില്ലാതെ വസ്ത്രത്തില്‍ സ്പര്‍ശിച്ച ആളെ വരെ കണ്ടു പിടിച്ചയാളാ കര്‍ത്താവ് . ഇനി അതല്ല അച്ഛന് സിനിമ പിടിക്കാന്‍ ആണേല്‍ എത്രയോ നല്ല കഥകള്‍ കിട്ടും . 99 % വരുന്ന നല്ല അച്ചന്മാരെ പറയിക്കാന്‍ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങള്‍ വേണമെങ്കിലും എടുക്കാമല്ലോ . അച്ഛന് കര്‍ത്താവ് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ . 
സ്‌നേഹം മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com