എന്തുകൊണ്ട് പച്ചക്കൊടി മാത്രം കാണിക്കുന്നു, മാലിക് സത്യസന്ധതയില്ലാത്ത സിനിമയെന്ന് എന്‍എസ് മാധവന്‍

മാലിക് പൂര്‍ണമായും ഫിക്ഷണല്‍ ചിത്രമാണെന്നു പറയുമ്പോള്‍ പോലും ചിത്രത്തിലൂടെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് എന്‍എസ് മാധവന്‍ എണ്ണിയെണ്ണി ചോദിക്കുന്നുണ്ട്
മാലിക് സ്റ്റിൽ, എൻഎസ് മാധവൻ
മാലിക് സ്റ്റിൽ, എൻഎസ് മാധവൻ

മാലിക് സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. സത്യസന്ധതയില്ലാത്ത അന്യായമായ സിനിമയാണ് മാലിക് എന്നാണ് അദ്ദേഹം കുറിച്ചത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മാലിക് പൂര്‍ണമായും ഫിക്ഷണല്‍ ചിത്രമാണെന്നു പറയുമ്പോള്‍ പോലും ചിത്രത്തിലൂടെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് എന്‍എസ് മാധവന്‍ എണ്ണിയെണ്ണി ചോദിക്കുന്നുണ്ട്. എല്ലാ കൊമേഷ്യല്‍ ചിത്രങ്ങളെപ്പോലെ ഇസ്ലാമോഫോബിയയും ഭരണകക്ഷിയെ പ്രീണിപ്പിക്കാനുള്ള ശ്രമവുമാണ് മാലിക്കിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്‍എസ് മാധവന്റെ ട്വീറ്റുകളില്‍ പറയുന്നത് 

അതെ മാലിക് പൂര്‍ണമായും ഒരു ഫിക്ഷണല്‍ ചിത്രമാണ്, പിന്നെ എന്തുകൊണ്ടാണ്
1. ചിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിക്കുന്നത്, അതും പച്ച കൊടിയുള്ളത്
2. ലക്ഷദ്വീപ് ക്രിമിനലുകളുടെ കേന്ദ്രമാണെന്ന് സൂചന നല്‍കുന്നത് എന്തിനാണ്?
3. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ കാമ്പിനുള്ളില്‍ കയറ്റാന്‍ മഹല്‍ കമ്മിറ്റി അനുവദിക്കാത്തത്? അത് കേരളത്തിന്റെ സാഹചര്യത്തിന് വിപരീതമാണ്
4. രണ്ട് മതവിഭാഗങ്ങളെ കാണിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് തീവ്രവാദ ബന്ധം ആരോപിക്കുന്നത്?
5. കേരളത്തിലെ വലിയൊരു ഷൂട്ടൗട്ടാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഗവണ്‍മെന്റിന്റെ പിന്തുണയില്ലാതെ ഇത് നടക്കുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. 

എല്ലാ കൊമേഷ്യല്‍ ചിത്രങ്ങളെപ്പോലെ ഇതും ഇസ്ലാമോഫോബിയയും ഭരിക്കുന്ന പാര്‍ട്ടിയെ സുഖിപ്പിക്കുന്ന നിലപാടും ഒളിച്ചുകടത്തുകയാണ്.

ബീമാപ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണെന്ന് സിനിമ പറയുന്നുണ്ടോ? ഇല്ല. ലക്ഷദ്വീപ് ക്രിമിനലുകളുടെ കേന്ദ്രമാണെന്ന് സിനിമ  പറയുന്നുണ്ടോ? ഇല്ല.  എന്തൊരു പ്രഹസനമാണ് സജീ. 

ഇതുവരെ മലയാള സിനിമയില്‍ അറബിക് ടൈറ്റില്‍ കാര്‍ഡ് ഉപയോഗിച്ചിട്ടില്ല, എന്തുകൊണ്ടാണ്? അറബിക് പ്രതിനിധീകരിക്കുന്നത് മുസ്ലീംകളെയാണെന്ന് ചിന്തിച്ച് നിങ്ങള്‍ എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുകയാണോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com